മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി കൂത്താട്ടുകുളം സ്വദേശി അഭിജിത്ത്

കൂത്താട്ടുകുളം: കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ സാമ്പത്തിക ശക്തി, സാമ്പത്തിക സ്വയം-കാര്യക്ഷമത, സാമ്പത്തിക സ്വഭാവങ്ങള്‍ എന്ന വിഷയത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി കൂത്താട്ടുകുളം സ്വദേശി അഭിജിത്ത് പി.എസ്സ്. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്നും എം.കോം, ഇഗ്‌നോയില്‍ നിന്നും എം.എ, കോഴിക്കോട് ഐ.ഐ.എമ്മില്‍ നിന്നും പബ്ലിക് പോളിസി ആന്റ് മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കേഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റില്‍ നിന്നും സുസ്ഥിര ഗ്രാമീണ വികസനത്തില്‍ പി.ജി. ഡിപ്ലോമ എന്നിവയും അഭിജിത്ത് പൂര്‍ത്തീകരിച്ചിട്ടുണ്ട്. യു.ജി.സി – ജെ.ആര്‍.എഫ്., മഹാത്മാ ഗാന്ധി നാഷണല്‍ ഫെല്ലോഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലറും മേഖല റസിഡന്‍സ് അസ്സോസിയേഷന്‍ പ്രസിഡന്റുമായ കിഴകൊമ്പ്, പുതുവാല്‍ പി. ജി. സുനില്‍ കുമാറിന്റെയും ബി. റാണിചന്ദ്രയുടെയും മകനാണ് അഭിജിത്. ഭാര്യ തിരുച്ചിറപ്പള്ളി എന്‍.ഐ.ടി.യില്‍ ഗവേഷകയായ അഞ്ജന കൃഷ്ണ. സഹോദരി അഭിരാമി.

Back to top button
error: Content is protected !!