കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസ്സോസിയേഷന്‍: 60-ാമത് വജ്ര ജൂബിലി ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസ്സോസിയേഷന്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ 60-ാമത് വജ്ര ജൂബിലി ജില്ലാ സമ്മേളനവും, വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പും, 2022- 23 വര്‍ഷം എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച സമ്മേളനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.പി എല്‍ദോസ് അവാര്‍ഡ് നേടിയവരെയും, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല ഓഫീസര്‍ രാമാദേവി വിരമിക്കുന്നവരെയും ആദരിച്ചു. സംസ്ഥാന അധ്യക്ഷന്‍ എന്‍.വി മധു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അജി കുര്യന്‍, ശശിധരന്‍ ടി.കെ, ബിനു പി.എം തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!