കുന്നത്തുനാട്ടിലെ ജന മനസ്സറിഞ്ഞ് ബെന്നി ബെഹനാന്റെ പര്യടനം

കോലഞ്ചേരി: കുന്നത്തുനാട്ടുകാരുടെ സ്‌നേഹാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്‍ ഇന്ന് പ്രചാരണം നടത്തിയത്.അമ്പലമേട് മണ്ഡലത്തിലെ ബ്രഹ്‌മപുരം മെമ്പര്‍ ജംഗ്ഷനില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പര്യടനം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ സി.പി.ജോയി അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍, കെപിസിസി സെക്രട്ടറി ഐ.കെ.രാജു, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.പി.തങ്കപ്പന്‍, എം.ടി.ജോയി, എം.പി.രാജന്‍, സുജിത് പോള്‍, യുഡിഎഫ് ജനറല്‍ കണ്‍വീനര്‍മാരായ എന്‍.വി.സി.അഹമ്മദ്, പോള്‍സണ്‍ പീറ്റര്‍, കെ.വി.എല്‍ദോ, എം.പി.സലിം, തോമസ് കണ്ണടിയില്‍, പി.എം. കരിം, സുജിത്, എന്നിവര്‍ പ്രസംഗിച്ചു.

അമ്പലമേട് മണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കി തിരുവാണിയൂര്‍, പുത്തന്‍കുരിശ്, പൂതൃക്ക, ഐക്കരനാട്, കുന്നത്തുനാട് തുടങ്ങിയ ഇടങ്ങളിലായിരുന്നു സ്ഥാനാര്‍ത്ഥി പര്യടനം നടത്തിയത്. വണ്ടിപ്പേട്ടയില്‍ മുന്‍ എം പി പി.സി. തോമസ് അടക്കമുള്ളവരാണ് സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയത്. കുന്നത്തുനാട് മണ്ഡലത്തിലെ പെരിങ്ങാലയിലായിരുന്നു ബെന്നി ബഹനാന്റെ പര്യടനം അവസാനിച്ചത്.

Back to top button
error: Content is protected !!