വനിതാ ദിനാചരണം സംഘടിപ്പിച്ച് ആയവന എസ്.എച്ച് ലൈബ്രറി

മൂവാറ്റുപുഴ: ആയവന എസ്.എച്ച് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ഡോ.രാജി കെ. പോള്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജോര്‍ജ് സി കാക്കനാട്ട് അധ്യക്ഷത. പോലീസ് ഓഫീസര്‍ ബിജി മാത്യു മുഖ്യപ്രഭാഷണം നടത്തി. വനിതാ വേദി ചെയര്‍പേഴ്‌സണ്‍ രമ്യ പി.ആര്‍, നിഷാ രാജു, രഹന സോബിന്‍, ഉഷ രാമകൃഷ്ണന്‍, സി.ഡാന്റി ജോസഫ്, ലൈബ്രറി സെക്രട്ടറി രാജേഷ്, വൈസ് പ്രസിഡന്റ് ബിജോ മാത്യു എന്നിവര്‍ പ്രസംഗിച്ചു. സൗത്ത് ഇന്ത്യന്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ നീതു ജീസ്, വിവിധ വായന മത്സരങ്ങളില്‍ താലൂക്ക് തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിഷാ രാജു, മികച്ച വനിതാ കര്‍ഷക രമണി മോഹനന്‍, പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

 

Back to top button
error: Content is protected !!