നെല്ലിമറ്റത്ത് ട്രിപ്പിള്‍ സഹോദരികള്‍ക്ക് ട്രിപ്പിള്‍ ഫുള്‍ എ പ്ലസ്

കോതമംഗലം: നെല്ലിമറ്റത്ത് ട്രിപ്പിള്‍ സഹോദരികള്‍ക്ക് ട്രിപ്പിള്‍ ഫുള്‍ എ പ്ലസ്. കോതമംഗലം സെന്റ് ജോര്‍ജ്ജ് ഹൈസ്‌ക്കൂളില്‍ നിന്നും എസ് എസ്എല്‍സി പരീക്ഷയെഴുതിയ നെല്ലിമറ്റം വാളാച്ചിറ കരയില്‍ തട്ടായത്ത് (മൂലയില്‍) സിദ്ധിഖ് – ഖദീജ ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തില്‍ പിറന്ന ട്രിപ്പിള്‍ സഹോദരിമാര്‍ക്കാണ് ഫലം പുറത്ത് വന്നപ്പോള്‍ ഫുള്‍ എ പ്ലസ് നേടി ഉന്നതവിജയം കരസ്ഥമാക്കിയത്. സഹോദരിമാരായ അഫ്ര ഷഹാന, ഫാത്തിമ ഷെറിന്‍, ആയിഷ മെഹറിന്‍ , എന്നീ വിദ്യാര്‍ത്ഥികളാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.

എട്ടാം ക്ലാസ് മുതലാണ് കോതമംഗലം സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ പഠിച്ചു തുടങ്ങിയത്. പിതാവ് സിദ്ദിഖ് മുന്‍ പ്രവാസിയാണ്. സഹോദരന്‍ ജാസിം നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പ്രീകെജിപഠനം വാളാച്ചിറ എല്‍.പി. സ്‌കൂളിലും എല്‍ പി പഠനകാലം കുടമണ്ട സ്‌കൂളിലും യുപി പഠനകാലം നെല്ലിമറ്റം(കുത്തുകുഴി) സെന്റ് ജോസഫ് യുപി സ്‌കൂളിലും ആയിരുന്നു.

Back to top button
error: Content is protected !!