നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തടി ലോറിയുടെ പിന്നിൽ ഇടിച്ച് കയറി അപകടം

ആവോലി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തടി ലോറിയുടെ പിന്നിൽ ഇടിച്ച് കയറി അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ആവോലി കടുക്കൻചിറ തലപ്പിള്ളിൽ അമൽ രാജൻ, രജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ആവോലി കണ്ണമ്പുഴ കപ്പേളകയ്ക്ക്  സമീപമാണ് ബുധനാഴ്ച രാത്രി പത്തരയോടെ അപകടം ഉണ്ടായത്. ഓട്ടോയിലെ യാത്രക്കാരനായ രജീഷിനെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ അമൽരാജിനെ മൂവാറ്റുപുഴ നിർമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഴക്കുളം പോലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Back to top button
error: Content is protected !!