കെജ്‌രിവാളിന്റെ അറസ്റ്റ്: വാഴക്കുളത്ത് പ്രതിഷേധ മാര്‍ച്ച് നടത്തി

വാഴക്കുളം: ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വാഴക്കുളത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചുമാണ് പ്രകടനം നടത്തിയത്. ഇന്ത്യന്‍ ജനാധിപത്യത്തിന് കത്തിവയ്ക്കുന്ന നടപടികളാണ് ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അധികാരം ഉപയോഗിച്ച് എതിര്‍ക്കുന്നവരെ ഇല്ലാതാക്കി രാജ്യത്തെ ഏകാധിപത്യത്തിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളെ എതിര്‍ത്തേ മതിയാവൂ എന്നും പ്രതിഷേധയോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് വര്‍ഗീസ് പറഞ്ഞു. ഇന്ത്യയുടെ ഭാവി പ്രതീക്ഷയായ കേജ്‌രിവാളിന് നേര്‍ക്കുള്ള ജനാധിപത്യവിരുദ്ധ പ്രവര്‍ത്തിക്കെതിരെ പ്രതിഷേധം ഉയര്‍ന്ന് രാജ്യം മുഴുവന്‍ വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ലോക്കല്‍ സെക്രട്ടറി എം.കെ മധു, പഞ്ചായത്തംഗം പി.എസ് സുധാകരന്‍, ഇ.കെ സുരേഷ്, ഡൊമിനിക് അയ്യങ്കോലില്‍, ബേബി പൈക്കാട്ട് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!