ആവോലി പഞ്ചായത്തിലെ കേരളോത്സവത്തിന് തുടക്കംകുറിച്ചു

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ കേരളോത്സവത്തിന് തുടക്കംകുറിച്ചു. ഇന്ന് മുതല്‍ 15തീയതിവരെയാണ് കേരളോത്സവത്തിന്റെ ഭാഗമായി മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍ കേരളോത്സവത്തിന്റെ ഉദ്ഘടനം നിര്‍വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് തെക്കുമ്പുറം യോഗത്തിന് അധ്യക്ഷത വഹിച്ചു.ഉദ്ഘാടന ദിനമായ ഇന്ന് വാഴക്കുളം സെന്റ് ജോര്‍ജ്ജ് വോളീബോള്‍ കോര്‍ട്ടില്‍ ബാഡ്മിന്റണ്‍,വോളിബാള്‍ മത്സരങ്ങള്‍ നടത്തപ്പെട്ടു. മെമ്പര്‍മാരായ ബിന്ദു ജോര്‍ജ്ജ്, ഷാജു വടക്കന്‍, ബിജു ജോസ്, ഷഫാന്‍ വി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ കലാ-കായിക മത്സരങ്ങള്‍ നടത്തപ്പെടും.

Back to top button
error: Content is protected !!