പായിപ്ര ഗവ.യുപി സ്‌കൂളില്‍ വാര്‍ഷികാഘോഷം

മൂവാറ്റുപുഴ: പായിപ്ര ഗവ.യുപി സ്‌കൂളില്‍ 78-ാമത് വാര്‍ഷികാഘോഷം ധ്വനി- 2024 സംഘടിപ്പിച്ചു പഞ്ചായത്ത് പ്രസിഡന്റ് അസീസ് പി.എം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പിഇ നൗഷാദ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജയശ്രീ ശ്രീധരന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ്ഗ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ്ഖാന്‍ എന്നിവര്‍ പ്രതിഭകളെ ആദരിച്ചു. സിനിമ സീരിയല്‍ താരം അനു മൂവാറ്റുപുഴ മുഖ്യാതിഥിയായി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സി വിനയന്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് വി.എ റഹീമ ബീവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിടിഎ വൈസ് പ്രസിഡന്റ് പി.എം നവാസ്, പിടിഎ അംഗം സാജിദ് എ.എം, സീനിയര്‍ അസിസ്റ്റന്റ് കെ.എം നൗഫല്‍, മാതൃസംഗം ചെയര്‍പേഴ്‌സണ്‍ ഷെമീന ഷെഫീഖ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും, കൊച്ചിന്‍ ഗാങ്‌സ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

Back to top button
error: Content is protected !!