ആനിക്കാട് തിരുവുംപ്ലാവില്‍ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം

ആനിക്കാട്: ആനിക്കാട് തിരുവുംപ്ലാവില്‍ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ഫെബ്രുവരി 14 മുതല്‍ 18 വരെ. 14 മുതല്‍ 16 വരെ ദിവസവും രാവിലെ 4.30 ന് നിര്‍മ്മാല്യ ദര്‍ശനത്തോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ ശംഖാഭിഷേകം, എതൃത്തു പൂജ, ധാര, നവകാഭിഷേകം, ഉച്ചപ്പൂജ എന്നിവയോടു കൂടി പകല്‍ 11ന്് അവസാനിക്കും. വൈകുന്നേരം 6.30ന് ദീപാരാധന, തുടര്‍ന്ന് അത്താഴപ്പൂജ. ഒന്നാംദിവസമായ 14ന് വൈകിട്ട് 7ന്് ബോംബെ കലാസാദന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ ശിക്ഷണത്തില്‍ പ്രണവം സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്കിന്റെ നൃത്തനൃത്യങ്ങളുടെ അരങ്ങേറ്റം . രണ്ടാം ദിവസമായ ഫെബ്രുവരി 15 ബുധനാഴ്ച്ച വൈകിട്ട് 7 മണിമുതല്‍ തരംഗിണി ഭജന്‍സ് കരിങ്കുന്നം അവതരിപ്പിക്കുന്ന ഭജന്‍സ് മൂന്നാം ദിവസമായ ഫെബ്രുവരി 16 വ്യാഴാഴ്ച്ച വൈകിട്ട് 7ന് കേളീ മൂവാറ്റുപുഴ അവതരിപ്പിക്കുന്ന കിരാതം കഥകളി വേദിയില്‍ അരങ്ങേറും. നാലാം ദിനം വൈകിട്ട് 7മുതല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സന്നിദാനന്ദനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 8.30 മണിക്ക് വിളക്കിന്നെഴുന്നള്ളിപ്പ്, പഞ്ചവാദ്യം വാരപ്പെട്ടി ജയകൃഷ്ണമാരാരും സംഘവും. ശിവരാത്രി നാളായ ശനിയാഴ്ച്ച പുലര്‍ച്ചെ 3.30 ന് നിര്‍മ്മാല്യ ദര്‍ശനം, തുടര്‍ന്ന് രുദ്രാഭിഷേകം, 8 ന് ശ്രീബലി എഴുന്നള്ളിപ്പ്. 9ന് തേരൊഴി രാമക്കുറിപ്പിന്റെ പ്രമാണത്തില്‍ 40 ല്‍ പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന മേജര്‍ സെറ്റ് പഞ്ചാരിമേളം. 11ന് ശ്രീരുദ്രധാര, നവകാഭിഷേകം, കാവടി അഭിഷേകം, തുടര്‍ന്ന് ഉച്ചപ്പൂജ. രാവിലെ 11ന്് മഴുവഞ്ചേരി ഇല്ലം അവതരിപ്പിക്കുന്ന തിരുവാതിര, 11.30ന് ജയകുമാര്‍ കുറിച്ചിത്താനം അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, 1ന്് തീര്‍ത്ഥശില റിഥം ഓഫ് രുദ്ര ആനിക്കാട് അവതരിപ്പിക്കുന്ന താളലയ സംഗീത സംഗമം, തുടര്‍ന്ന് മഹാപ്രസാദ ഊട്ട്, വൈകുന്നേരം 4 ന് കാഴ്ചശ്രീബലി. പഞ്ചവാദ്യം വാരപ്പെട്ടി ജയചന്ദ്രമാരാര്‍ ആന്‍ഡ് പാര്‍ട്ടി. 5.30ന് പ്രദോഷ സന്ധ്യയില്‍ അഷ്ടാഭിഷേകം, പ്രദോഷപൂജ തുടര്‍ന്ന് ദീപാരാധന. രാത്രി 8 മുതല്‍ നൃത്താഞ്ജലി സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സ് അടൂപ്പറമ്പ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍. രാത്രി 10 ന് വിളക്കിനെഴുന്നള്ളിപ്പ്. നാദസ്വരം – നാദശ്രീ മുവാറ്റുപുഴ ജയചന്ദ്രന്‍ & ക്ഷേത്രശ്രീ കൊച്ചി തിരുമല കൃഷ്ണദാസ് . സ്‌പെഷ്യല്‍ തവില്‍- വാദ്യകലാനിധി ശ്രീ ഹരിപ്പാട് മനോജ്, രാത്രി 10ന് ആലുവ മോഹന്‍രാജ് അവതരിപ്പിക്കുന്ന കഥാപ്രസംഗം രാത്രി 12 ന് ശിവരാത്രി പൂജ 12:30 ന് വിളക്കിനെഴുന്നള്ളിപ്പ്. കുനിശ്ശേരി അനിയന്‍ മാരാര്‍, ചോറ്റാനിക്കര നന്ദപ്പമാരാര്‍, രാമമംഗലം അജിതന്‍ മാരാര്‍, വാരപ്പെട്ടി ചന്ദ്രന്‍ മാരാര്‍ എന്നിവര്‍ നയിക്കുന്ന മേജര്‍ സെറ്റ് പഞ്ചവാദ്യം.രാത്രി 1.30 മുതല്‍ കൊല്ലം കൃഷ്ണശ്രീ അവതരിപ്പിക്കുന്ന സിനി വിഷ്വല്‍ മ്യൂസിക്കല്‍ ഡ്രാമ ഭീമപര്‍വ്വം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള ഐതിഹ്യ പ്രസിദ്ധമായ തീര്‍ത്ഥക്കരയില്‍ ശിവരാത്രി നാള്‍ രാത്രി 12 മണി മുതല്‍ ബലിയിടീല്‍ ആരംഭിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ബലിത്തറകളിയായി ബലിയിടുവാനുള്ള വിപുലമായ സജ്ജീകരണങ്ങളാണ് തീര്‍ത്ഥക്കരയില്‍ ഒരുക്കിയിരിക്കുന്നത്. ഒരേസമയം 500 ഓളം ആളുകള്‍ക്ക് ബലിയിടുവാവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

Back to top button
error: Content is protected !!