ആനിക്കാട് പള്ളിയിൽ ഇടവക മധ്യസ്ഥനായ വി. സെബസ്ത്യാനോസിൻ്റെ തിരുനാൾ.

മൂവാറ്റുപുഴ: ആനിക്കാട് പള്ളിയിൽ ഇടവക മധ്യസ്ഥനായ വി. സെബസ്ത്യാനോസിൻ്റെ തിരുനാൾ ജനുവരി 9 ന് ആരംഭിക്കും. കോവിഡ് 19 മാനദണ്ഡപ്രകാരം തിരക്ക് ഒഴിവാക്കുന്നതിന് ഇടവകയെ 24 വാർഡുകളായി തിരിച്ച് പ്രത്യേകമായാണ് തിരുനാൾ നടത്തുന്നത്. 17 വരെയുള്ള ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവുമായിട്ടാണ് ഓരോ വാർഡിനുമായി തിരുനാൾ നടത്തുന്നതെന്ന് വികാരി ഫാ. ജോർജ് വള്ളോംകുന്നേൽ, അസിസ്റ്റൻ്റ് വികാരി ഫാ. ജോർജ് കൊച്ചുപറമ്പിൽ എന്നിവർ അറിയിച്ചു.

9 ന് രാവിലെ 6.30 ന് കൊടിയേറ്റ്, ലദീഞ്ഞ്, കാഴ്ച സമർപ്പണം, വി.കുർബാന, നൊവേന, അമ്പെഴുന്നള്ളിക്കൽ – അടൂപ്പറമ്പ് സെൻ്റ് തോമസ് വാർഡ് നേതൃത്വം നൽകും.
7.45 ന് ആവോലി സെൻ്റ് ജോൺ പോൾ വാർഡ് നേതൃത്വം വഹിക്കും.
വൈകുന്നേരം 4.30 ന് ആവോലി സെൻ്റ്. ഫ്രാൻസിസ് സേവ്യർ വാർഡ് നേതൃത്വം വഹിക്കും.

10 ന് രാവിലെ 6.30 ന് അടൂപ്പറമ്പ് സെൻ്റ് ലൂക്ക് വാർഡ്,
7.45 ന് ആനിക്കാട് സെൻ്റ് പോൾ വാർഡ്‌,
10 ന് പ്രാവിടക്കുന്ന് സെൻ്റ് മദർ തെരേസ വാർഡ്, വൈകുന്നേരം 4.30 ന് വടക്കുംമല സെൻ്റ് മേരീസ് വാർഡ് എന്നിവരും നേതൃത്വം വഹിക്കും.

11 ന് രാവിലെ 6.30 ന്‌ വടക്കുംമല സെൻ്റ് ലൂർദ്ദ് മാതാ വാർഡ്,
4.30 ന് ഏനാനല്ലൂർ സെൻ്റ് അൽഫോൻസ വാർഡ്,
12 ന് രാവിലെ 6.30 ന് മുപ്രക്കാട് സെൻ്റ്. ഫ്രാൻസിസ് അസീസി വാർഡ്,
4.30 ന് മുപ്രക്കാട് സെൻ്റ് മാത്യൂസ് വാർഡ്,
13 ന് രാവിലെ 6.30 ന് മുപ്രക്കാട് സെൻ്റ് ജോസഫ് വാർഡ്,
4.30 ന് മുപ്രക്കാട് സെൻ്റ് ചാവറ വാർഡ്,
14 ന് രാവിലെ 6.30 ന് ആനിക്കാട് സെൻ്റ് ബനഡിക്ട് വാർഡ്,
4.30 ന് കണ്ണപ്പുഴ സെൻ്റ് ആൻ്റണി വാർഡ്,
15 ന് രാവിലെ 6.30 ന് ആവോലി സെൻ്റ് പീറ്റർ വാർഡ്,
4.30 ന് ഏനാനല്ലൂർ സെൻ്റ് ജോൺ വാർഡ് എന്നിവരും നേതൃത്വം വഹിക്കും.

Back to top button
error: Content is protected !!