അന്തരിച്ച സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ നജീബ് ടി.എയുടെ കുടുംബത്തിനായി സമാഹരിച്ച തുക കൈമാറി

പോത്താനിക്കാട്: പോത്താനിക്കാട് പോലിസ് സ്റ്റേഷനില്‍ ജോലി ചെയ്യവെ മരണപ്പെട്ട സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ നജീബ് ടി.എയുടെ കുടുംബ സഹായ നിധി വിതരണം ചെയ്തു. കേരള പോലീസ് അസ്സോസിയേഷന്‍, കേരള പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ എറണാകുളം റൂറല്‍-കൊച്ചി സിറ്റി ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സമാഹരിച്ച കുടുംബ സഹായ നിധിയുടെ വിതരണം മടക്കത്താനം മുഹിയദ്ദീന്‍ ജുമാ മസ്ജിദ് മദ്രസ ഹാളില്‍ നടന്നു. തൊടുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ് നജീബ് ടി.എയുടെ കുടുംത്തിന് സഹായ നിധി കൈമാറി. കൊച്ചി സിറ്റിയിലേയും, എറണാകുളം റൂറലിലേയും ഇരു സംഘടനകളിലേയും മുഴുവന്‍ അംഗങ്ങളില്‍ നിന്ന് സമാഹരിച്ച പതിമൂന്ന് ലക്ഷത്തി പതിനെണ്ണായിരം രൂപയാണ് കുടുംത്തിന് നല്‍കിയത്. കെപിഎ എറണാകുളം റൂറല്‍ പ്രസിഡന്റ് ഷിയാസ് പി.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് മുഖ്യാതിഥിയായി. കെപിഒഎ ജില്ലാ സെക്രട്ടറി എം.വി.സനിന്‍, മഞ്ഞളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാന്‍മായ്ക്കല്‍, വാഴക്കുളം എസ്‌ഐ ബൈജു, എം എം ഉബൈസ്, നിഷാന്ത് പി.പി,ദീപു.ജെ.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!