മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായി അജി സാജു സ്ഥാനമേറ്റു

മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായി യുഡിഎഫ് അംഗം അജി സാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനുള്ളിലെ ധാരണ പ്രകാരം 11-ാം വാര്‍ഡ് മെമ്പര്‍ ബിന്ദു ജോര്‍ജ് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ നാലാം വാര്‍ഡ് മെമ്പര്‍ സരള രാമന്‍ നായരെ 5 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അഞ്ചാം വാര്‍ഡ് മെമ്പര്‍ അജി സാജു തെരഞ്ഞെടുക്കപ്പെട്ടത്. അജി സാജു 9, സരള രാമന്‍ നായര്‍ 4 വീതം വോട്ടുകള്‍ നേടി. പ്രസിഡന്റ് ഒ.പി ബേബി ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞ് പഞ്ചായത്ത് വൈസ് പ്രസിഡന്റായി അജി സാജു സ്ഥാനമേറ്റു. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ എഇഒ ജീജ വിജയന്‍ വരണാധികാരിയായി. 13 അംഗ ഭരണസമിതിയില്‍ യുഡിഎഫ് -9, എല്‍ഡിഎഫ് – 4 എന്നിങ്ങനെയാണ് കക്ഷിനില.

 

Back to top button
error: Content is protected !!