നീണ്ട കാത്തിരിപ്പിനൊടുവില്‍ നിരപ്പ് റേഷന്‍കട പടിയില്‍ ഹൈമാക്സ് ലൈറ്റ് പ്രകാശം.

മൂവാറ്റുപുഴ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ നിരപ്പ് റേഷന്‍ കട പടിയില്‍ ഹൈമാക്സ് ലൈറ്റ് സ്ഥാപിച്ചു. പായിപ്ര പഞ്ചായത്തിലെ 10, 11 വാര്‍ഡുകളുടെ സംഗമഭൂമിയായ നിരപ്പ് റേഷന്‍കട പടിയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പുതിയ ഹൈമാക്സ് ലൈറ്റ് സ്ഥാപിച്ചത്. നിരപ്പ് റേഷന്‍കട പടിയില്‍ ഹൈമാക്സ് ലൈറ്റ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എല്‍ദോ എബ്രഹാം എം.എല്‍.എ. നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഓന്നായിരുന്നു ഇവിടെ ഹൈമാക്സ് ലൈറ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം. ഹൈമാക്സ് ലൈറ്റ് സ്ഥാപിച്ച് ഉദ്ഘാടനം ചെയ്തതോടെ പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഹൈമാക്സ് ലൈറ്റിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ. നിര്‍വ്വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാജിത മുഹമ്മദാലി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ദീപ റോയി സ്വാഗതം പറഞ്ഞു. മെമ്പര്‍മാരായ ഇ.എം. ഷാജി, പി.എം. അസീസ്, ടി.എം. ജലാലുദ്ദീന്‍, ഈസ്റ്റ് വാഴപ്പിള്ളി സെന്റ്. മാക്സ് മില്യന്‍ കോള്‍ബേ ചര്‍ച്ച് വികാരി ഫാ. ജോസഫ് മുണ്ടയ്ക്കന്‍, സീന ബോസ്, രാജു കാരിമറ്റം, എം.വി. സുഭാഷ്, പി.എ. മൈതീന്‍, എം.എം. അബ്ദുല്‍ സമദ് എന്നിവര്‍ സംസാരിച്ചു.

 

ചിത്രം- നിരപ്പ് റേഷന്‍കട പടിയിലെ ഹൈമാക്സ് ലൈറ്റിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ. നിര്‍വ്വഹിക്കുന്നു…

Back to top button
error: Content is protected !!