കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു

മൂവാറ്റുപുഴ: കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. രമല്ലൂര്‍ നെല്ലിക്കുഴി മറ്റത്തില്‍ മഹിലാല്‍ (24) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ, കോതമംഗലം, കൂത്താട്ടുകുളം, കുറുപ്പംപടി, ആലുവ സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് മഹിലാല്‍. മൂവാറ്റുപുഴയില്‍ നിന്നുമാണ് ഇയാള്‍ പിടിയിലാകുന്നത്. ഇന്‍സ്‌പെക്ടര്‍ ബി.കെ.അരുണ്‍, സബ് ഇന്‍സ്‌പെക്ടര്‍ശാന്തി.കെ.ബാബു എന്നിവരുടെ നേതൃത്വത്താലാണ് പ്രതിയെ അറസ്റ്റ് ചയ്തത്.

 

Back to top button
error: Content is protected !!