ഓട്ടോറിക്ഷാ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

പെരുമ്പാവൂര്‍: നഗരമധ്യത്തില്‍ ഓട്ടോറിക്ഷാ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. ചേലാമറ്റം പുളിക്കക്കുടി ഫൈസല്‍ (ചൊക്ലി ഫൈസല്‍ 33), ഈസ്റ്റ് ഒക്കലില്‍ വാടകക്ക് താമസിക്കുന്ന പാറപ്പുറം എക്കാട്ട് പ്രശാന്ത് (36) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. പെരുമ്പാവൂരിലെ സിനിമാ തീയേറ്ററില്‍ സെക്കന്റ് ഷോ സിനിമ കാണാന്‍ കയറിയ തണ്ടേക്കാട് സ്വദേശിയുടെ ഓട്ടോറിക്ഷയാണ് ഇവര്‍ മോഷ്ടിച്ചത്. മോഷ്ടിച്ച ഒട്ടോറിക്ഷയില്‍ കറങ്ങി നടന്ന് കളവ് നടത്താനായിരുന്നു പരിപാടിയെന്ന് പോലീസിനോട് പറഞ്ഞു. 17 ന് ആണ് മോഷണം നടന്നത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ഒരു ദിവസം കൊണ്ട് പ്രതികളെ പിടികൂടി. ഓട്ടോറിക്ഷയും കണ്ടെടുത്തു. മോഷണം, കഞ്ചാവ് ഉള്‍പ്പടെ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ഫൈസല്‍ . രണ്ടു വര്‍ഷത്തോളം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.എ.എസ്.പി ജുവനപ്പടി മഹേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐമാരായ ജോസി.എം.ജോണ്‍സന്‍, ഗ്രീഷ്മ ചന്ദ്രന്‍, എ.എസ്.ഐമാരായ എം.കെ.അബ്ദുള്‍ സത്താര്‍, അനില്‍.പി.വര്‍ഗീസ്, എസ്.സി.പി.ഒ മാരായ പി.എ.അബ്ദുള്‍ മനാഫ്, എം.ബി.സുബൈര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Back to top button
error: Content is protected !!