വീട് കുത്തി തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

മൂവാറ്റുപുഴ: വീട് കുത്തി തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍. കോട്ടപ്പടി ചേറങ്ങനാല്‍ പരുത്തേലില്‍ രാജന്‍ (രാജമ്മ 43 )നെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. കഴിഞ്ഞ 17ന് ഉച്ചയ്ക്കണ് കേസിനാസ്പതമായ സംഭവം. പ്രതി മേക്കപ്പാലയില്‍ വാടകയ്ക്കു താമസിക്കുന്ന അബി എന്നയാളുടെ വീടിന്റെ വാതില്‍ കുത്തി തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് പവന്റെ സ്വര്‍ണ്ണവും , 3000 രൂപയും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പോലീസിന്റെ ശാസ്ത്രീയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. ഇയാള്‍ സ്വന്തം ഓട്ടോറിക്ഷയില്‍ കറങ്ങി ആളില്ലാത്ത വീടുകള്‍ കണ്ട് വച്ച് മോഷണം നടത്തുകയും ഓട്ടോ റിക്ഷയില്‍ത്തന്നെ കടന്നുകളയുകയുമാണ് ചെയ്യുന്നത്. മൂവാറ്റുപുഴ ഭാഗത്ത് നടന്ന കളവു കേസില്‍ ജയിലിലായിരുന്ന രാജന്‍ പത്ത് ദിവസം മുന്‍പാണ് കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ മൂന്ന് കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ എം.കെ സജീവന്‍ എസ്.ഐമാരായ ടി.ബി ബിബിന്‍, അബ്ദുള്‍ ജലീല്‍ എസ്.സി.പി. ഒ അനീഷ് കുര്യാക്കോസ് സി.പി.ഒ അനീഷ് കുമാര്‍ , നിസാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 

Back to top button
error: Content is protected !!