ബാറ്ററി മോഷണക്കേസിലെ പ്രതി പിടിയില്‍

പെരുമ്പാവൂര്‍: ബാറ്ററി മോഷണക്കേസിലെ പ്രതി പിടിയില്‍. ഐരാപുരം കൂഴൂര്‍ പാറത്തട്ടേല്‍ മനുമോഹന്‍ (25) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ 29ന് രാത്രി വളയന്‍ചിറങ്ങരയിലുള്ള ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ബാറ്ററി മോഷണം ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് മനുമോഹന്‍. ഇയാള്‍ക്ക് കുന്നത്തുനാട്, കുറുപ്പുംപടി, മൂവാറ്റുപുഴ, കോടനാട്, കാലടി പോലീസ് സ്റ്റേഷനുകളിലായി 9 കേസുകള്‍ നിലവിലുണ്ട്. കോടനാട് സ്റ്റേഷനിലെ മോഷണ കേസില്‍ രണ്ടാഴ്ച മുമ്പാണ് ജയിലില്‍ നിന്നിങ്ങിയത്. കാപ്പ പ്രകാരം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. മോഷണം ചെയ്‌തെടുത്ത ബാറ്ററി പോലീസ് കണ്ടെടുത്തു. ഇന്‍സ്‌പെക്ടര്‍ എം.കെ.രാജേഷ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍.പി.ശശി, എ.എസ്.ഐ പി.എ.അബ്ദുല്‍ മനാഫ്, സീനിയര്‍ സി.പി.ഒമാരായ ടി.എന്‍.മനോജ് കുമാര്‍, ടി.എ.അഫ്‌സല്‍, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Back to top button
error: Content is protected !!