നഗരത്തിൽ വിവിധയിടങ്ങളിൽ സ്ലാബ് തകർന്നതുമൂലം അപകടം പതിവാകുന്നു

മൂവാറ്റുപുഴ :നഗരത്തിൽ വിവിധയിടങ്ങളിൽ സ്ലാബ് തകർന്നതുമൂലം അപകടം പതിവാകുന്നു. മൂവാറ്റുപുഴ വൺവേ ജംഗ്ഷനിലെ ചിക്ക് ചിക്ക് ഹോട്ടലിന് മുൻപിലുള്ള കാനയുടെ മീതെ സ്ലാബ് ഇല്ലാത്തതിനാൽ ഒരു മാസത്തിനിടെ മൂന്ന് വാഹനങ്ങൾ ഇവിടെ ഇപ്രകാരം അപകടത്തിൽ പെട്ടിട്ടുണ്ട് എന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞത്.

കൂടാതെ വള്ളക്കാലി ജംഗ്ഷൻ, കെഎസ്ആർടിസി എന്നിവിടങ്ങളിലും കാനയുടെ സ്ലാബ് ഇളകി മാറിയിരിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു . ഇത് കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണി ആയിരിക്കുകയാണ്. എത്രയും വേഗം അധികൃതർ ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ നഗരത്തിലെ പലയിടങ്ങളിലും ഇതേ സ്ഥിതിയുണ്ട്. കുറച്ചു മാസംമുമ്പ് പോലീസ്റ്റേഷൻ സമീപത്തു ഉണ്ടായ സംഭവം സാമൂഹ്യപ്രവർത്തകരുടെ പരാതിയെ തുടർന്നാണ് പരിഹാരം കണ്ടത്.

Back to top button
error: Content is protected !!