ചാ​ഴി​കാ​ട​ന് പി​റ​വ​ത്ത് ഊ​ഷ്മള സ്വീ​ക​ര​ണം

പിറവം: കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ പിറവം നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനത്തിന് വിവിധ കേന്ദ്രങ്ങളില്‍ ഊഷ്മള സ്വീകരണം നല്‍കി. വോട്ടര്‍മാര്‍ ആവേശത്തോടെയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. ഇലഞ്ഞി പഞ്ചായത്തിലെ പര്യടനം അന്ത്യാലില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ അഭിവാദ്യമര്‍പ്പിക്കാന്‍ കാര്‍ഷിക വിഭവങ്ങളുമായാണ് കര്‍ഷകര്‍ എത്തിയത്. ഇലഞ്ഞിയില്‍ നിന്ന് നൂറിലേറെ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പിറവം നഗരസഭയിലെ ഇല്ലിക്ക മുക്കടയിലേക്കെത്തി. പാലച്ചുവട്, ആശുപത്രിപ്പടി, മുളക്കുളം പള്ളിപ്പടി, കളമ്പൂക്കാവ്, പുളിന്താനം, കോട്ടപ്പുറം, പാഴൂര്‍ സ്‌കൂള്‍, എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.

ഓണക്കൂര്‍ പള്ളിപ്പടിയില്‍ നിന്ന് പാമ്പാക്കുട പഞ്ചായത്തിലെ പര്യടനം ആരംഭിച്ചു. തൊടുവക്കുഴി, അഞ്ചല്‍പ്പെട്ടി, കൈനി, പാമ്പാക്കുട, നെയ്ത്തുശാലപ്പടി, പിറമാടം ഉള്‍പ്പെടെ 12 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം തിരുമാറാടി പഞ്ചായത്തിലേക്ക് കടന്നു. നാവോളിമറ്റത്തു നിന്നാരംഭിച്ച് 13 സ്വീകരണ കേന്ദ്രങ്ങള്‍ പിന്നിട്ട് കാക്കൂര്‍ അണ്ടിച്ചിറയില്‍ പര്യടനം സമാപിച്ചു. ഇടയാര്‍ ഓലക്കാടുനിന്നാണ് കൂത്താട്ടുകുളം നഗരസഭയിലെ പര്യടനം ആരംഭിച്ചത്. ചെള്ളയ്ക്കപ്പടി, കാലിക്കറ്റ് കവല, മംഗലത്തുതാഴം, ചോരക്കുഴി തുടങ്ങി 13 സ്വീകരണ കേന്ദ്രങ്ങള്‍ പിന്നിട്ട് തളിക്കുന്നില്‍ സമാപിച്ചു.

സ്വീകരണ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ കെ.പി. സലിം, എ.ഡി. ഗോപി, പി.എസ്. മോഹനന്‍, സി.എന്‍. സദാമണി, സി.കെ. പ്രകാശ്, രാജു തെക്കന്‍, സോജന്‍ ജോര്‍ജ്, എം.എന്‍. കേശവന്‍, ബേസില്‍ സണ്ണി, അഖില്‍ ദാസ്, എസ്. കൃഷ്ണദാസ്, മേരി ഹര്‍ഷ, സോമന്‍ വല്ലയില്‍, ഒ.എന്‍. വിജയന്‍, അനില്‍ ചെറിയാന്‍, വര്‍ഗീസ് മാണി, ജിനു അഗസ്റ്റിന്‍, സണ്ണി കുര്യാക്കോസ്, എം.ആര്‍. സുരേന്ദ്രനാഥ്, ഫെബീഷ് ജോര്‍ജ്, ബിനീഷ് തുളസീദാസ്, പി.യു. വര്‍ഗീസ്, സനല്‍ ചന്ദ്രന്‍, നഗരസഭ അധ്യക്ഷന്മാരായ വിജയ ശിവന്‍, ജൂലി സാബു, പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ മോള്‍ പ്രകാശ്, എ.എസ്. രാജന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!