വൈദ്യുതി ചാർജ് വർധനവിനെതിരെ പ്രതിഷേധ മാർച്ചും നിരാഹാര സമരവും സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈദ്യുതി ചാർജ് വർധനവിനെതിരെ പ്രതിഷേധ മാർച്ചും സബ്സ്റ്റേഷന് മുൻപിൽ നിരാഹാര സമരവും നടത്തി. നിരാഹാര സമരം ജില്ലാ ജനറൽ സെക്രട്ടറി എ. ജെ.റിയാസ് ഉദ്ഘാടനം ചെയ്തു. കൊടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ ധൂർത്തും മൂലം കുത്തഴിഞ്ഞ ബോർഡിന്റെ നഷ്ടം നികത്തുന്നതിന് വേണ്ടി ഉപഭോക്താക്കളെ കൊള്ള നടത്തുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിക്കാതെ വരുമ്പോൾ ഇതിനെതിരെ വലിയ പോരാട്ടം നടത്താൻ ഏകോപന സമിതി തയ്യാറാവുമെന്ന് അദ്ദേ​ഹം അഭിപ്രായപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് പി.എ കബീർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സി എസ്. അജ്മൽ മുഖ്യപ്രഭാഷണം നടത്തി. സമരത്തിൽ യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് ഷാഫി എം.എസ് , യൂത്ത് വിംഗ് ജനറൽ സെക്രട്ടറി സബാൻ വലിയപറമ്പിൽ, വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് അൻവർ,ഇന്ത്യൻ യൂണിയൻ മുസ്ലിം പ്രതിനിധി ഷറഫുദ്ദീൻ തെക്കേക്കര,വൈസ് പ്രസിഡന്റ്‌ കെ.ഇ. ഷാജി, നവാസ് അലവി, വനിതാ വിംഗ് യൂണിറ്റ് ട്രഷറർ അലിമ സൈദ് തുടങ്ങിയവർ പങ്കെടുത്തു.  യൂണിറ്റ് ട്രഷറർ എൺ.എ. നാസർ,ജനറൽ സെക്രട്ടറി പി.സി മത്തായി എന്നിവർ പ്രസം​ഗിച്ചു.

Back to top button
error: Content is protected !!