എന്‍ അരുണ്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഫീച്ചര്‍ സിനിമ അവകാശികള്‍ പ്രദര്‍ശിപ്പിച്ചു

പേഴയ്ക്കാപ്പിള്ളി: പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയില്‍ ചലച്ചിത്ര അക്കാദമി അംഗം എന്‍ അരുണ്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഫീച്ചര്‍ സിനിമ അവകാശികള്‍ പ്രദര്‍ശിപ്പിച്ചു. കേരള സമൂഹത്തിന്റെ അഭിഭാജ്യ ഘടകമായ എന്നാല്‍ കേരള പൊതു സമൂഹത്തിന്റെ കാര്യമായ പരിഗണനകള്‍ ഇല്ലാതെ പോയ അന്യഭാഷ തൊഴിലാളികളുടെ പച്ചയായ ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ വരച്ചുകാട്ടുന്ന സിനിമയാണ് അവകാശികള്‍. പ്രശസ്ത ചലച്ചിത്ര താരങ്ങളായ ടി.ജി രവി, ജയരാജ് വാരിയര്‍, അഞ്ചു അരവിന്ദ് എന്നിവരും മൂവാറ്റുപുഴ മേഖലയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരും അണിനിരന്നതാണ് ഒരു മണിക്കൂര്‍ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള അവകാശികള്‍ . പ്രദര്‍ശനത്തിനുശേഷം അവകാശികളുടെ അണിയറ പ്രവര്‍ത്തകരെ അനുമോദിക്കുന്നതിന് വേണ്ടിയുള്ള പൊതുയോഗത്തില്‍ ലൈബ്രറി പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി എസ് രാജേഷ് സിനിമയെക്കുറിച്ച് സമഗ്രമായി നിരൂപണം നടത്തി. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പി എസ് രാജേഷും എന്‍ അരുണും ചേര്‍ന്ന് ഉപഹാരങ്ങള്‍ കൈമാറി. ലൈബ്രറി ഭാരവാഹികളായ ടി.അര്‍ ഷാജു, വി.എം നൗഷാദ്, കെ.എസ് സുലൈമാന്‍, മന്‍സൂര്‍ ചേന്നര, സജീവ് എടപ്പാറ അലി മേപ്പാട്ട്, യുവജന കൂട്ടായ്മ കണ്‍വീനര്‍ അന്‍ഷാജ് തേനാലില്‍, ലൈബ്രേറിയന്‍ കെ എം മുഹലീസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!