അർബുദരോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും

വാഴക്കുളം: ആവോലി പഞ്ചായത്തിൻ്റേയും കുടുംബാരോഗ്യ കേന്ദത്തിൻ്റേയും ആഭിമുഖ്യത്തിൽ അർബുദരോഗ നിർണയ ക്യാമ്പ് നടത്തുന്നു.21 ന് ആവോലി കുടുംബാരോഗ്യ കേന്ദ്രത്തിലും അടുത്ത മാസം 19 ന് രണ്ടാർ വെൽനസ് സെൻറർ, 26 ന് കാവന വെൽനസ് സെൻറർ എന്നിവിടങ്ങളിലുമാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 9 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പ്. കൂടുതൽ വിവരങ്ങൾ പഞ്ചായത്താഫീസിൽ നിന്നോ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നോ ലഭിക്കുന്നതാണ്

Back to top button
error: Content is protected !!