നവകേരള സദസ്സ് പ്രചാരണാര്‍ത്ഥം മുളവൂരില്‍ സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ച നിലയില്‍
മൂവാറ്റുപുഴ: നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ച നിലയില്‍.മുളവൂര്‍ മേഖല സംഘാടക സമിതി സ്ഥാപിച്ച ബോര്‍ഡാണ് നശിപ്പിച്ചത്. പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ നാലാം വാര്‍ഡില്‍ വരിക്കാട് പടിയില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണ് വ്യാഴാഴ്ച രാത്രിയില്‍ ആരോ ചവിട്ടി ഒടിച്ച നിലയില്‍ നശിപ്പിച്ചത്. മേഖല സംഘാടക സമിതി മൂവാറ്റുപുഴ പൊലീസില്‍ പരാതി നല്കി.