കാറിൽ ശുചിമുറി ഒരുക്കി ഓജസ് ..

കോതമംഗലം :ദൂരയാത്ര ചെയ്യുന്ന എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പൊതു ഇടങ്ങളിലെ വൃത്തിയില്ലാത്ത ശുചിമുറികൾ. ഇതിന് പരിഹാരമായി വാഹനത്തിനുള്ളിൽ തന്നെ ശുചിമുറി തയ്യാറാക്കിയിരിക്കുകയാണ് കോതമംഗലം ഓജസ് ബോഡി ബിൽഡേഴ്‌സ്.അങ്ങനെ ഈ കോവിഡ് മഹാ മാരിയുടെ കാലഘട്ടത്തിൽ കോതമംഗലത്തെ ഓജസ് എന്ന സ്ഥാപനം യാത്രകളെ കൂടുതൽ സുരക്ഷിതമാക്കുന്നു.ഇന്ത്യയിൽ കാരവാൻ നിർമിക്കാൻ ലൈസൻസുള്ള സ്ഥാപനമാണ് ഓജസ് ബോഡി ബിൽഡേഴ്സ്. *മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ* 👇👇മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങൾക്കും, നിഖിൽ കുമാരസ്വാമി പോലുള്ള കന്നട സിനിമാതാരങ്ങൾക്കും കാരവാൻ നിർമിച്ചു നൽകിയത് ഓജസാണ്. പൊതുഗതാഗതം സുരക്ഷിതമല്ലെന്നു കരുതി ആളുകൾ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കൂട്ടുമെന്നാണ് വാഹന നിർമാതാക്കൾ പറയുന്നത്. അതുപോലെ സ്വകാര്യ വാഹനങ്ങളിൽ ദൂരയാത്ര പോകുന്നവർ പൊതു ശുചിമുറികൾ ഉപയോഗിക്കാനും മടിക്കും. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈൽസ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 09847042306, 08086700292

Back to top button
error: Content is protected !!