കെ.എസ്.ആര്‍.ടി.സി.ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണ് പരിശോധനയ്ക്ക് തുടക്കമായി.

മൂവാറ്റുപുഴ: നീണ്ടകാത്തിരിപ്പിനൊടുവില്‍ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സിയുടെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന് തുടക്കമാകുന്നു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി മണ്ണ് പരിശോധന ആരംഭിച്ചു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.52 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സിയായ ഹാബിറ്റാറ്റിനാണ് നിര്‍മ്മാണ ചുമതല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി.ഡിപ്പോയിലെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷൈലജ അശോകന്‍, എ.ടി.ഒ.സാജന്‍ സ്‌കറിയ, ഡിപ്പോ എഞ്ചിനീയര്‍ വിനോദ് ബേബി, ജനറല്‍ കണ്‍ട്രോളര്‍ ഇന്‍സ്‌പെക്ടര്‍ പി.ബി.ബിനു, അസോസിയേഷന്‍ ഭാരവാഹികളായ സജിത്.ടി.എസ്.കുമാര്‍, മിദുന്‍.സി.കുമാര്‍ എന്നിവര്‍ സമ്പന്ധിച്ചു.

ചിത്രം-രണ്ടാംഘട്ട നിര്‍മ്മാണം ആരംഭിക്കുന്ന മൂവാറ്റുപുഴ കെ.എസ്.ആര്‍.റ്റി.സി.ഡിപ്പോ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തുന്നു………………………..

Back to top button
error: Content is protected !!