പിഡിപി ഒപ്പുശേഖരണ ക്യാമ്പയിൻ നടത്തി..

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് രണ്ടാം വാർഡിൽ പണി ആരംഭിച്ച് പാതി വഴിയിൽ ഉപേക്ഷിച്ച മോഡേൺപടി – ഈട്ടിപ്പാറ റോഡ് പണി പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് പിഡിപി പല്ലാരിമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മോഡേൺപടിയിൽ ഒപ്പ് ശേഖരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു, സെക്രട്ടറി റഹീം, ഇ.പി ഖാലിദ്, പി.എ സുബൈർ, ആലിക്കുട്ടി മുകളേൽ, വി.ഇ നാസർ തുടങ്ങിയവർ പങ്കെടുത്തു..റോഡിൽ നിന്നും മണ്ണെടുത്തതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി നൽകിയ കേസിൽ അന്വേഷണം നടക്കുന്നതിനാൽ കേസ് തീരുന്നതുവരെ പണി പുനരാരംഭിക്കില്ലെന്ന പഞ്ചായത്തിന്റെ നിലപാട് മൂലം നാട്ടുകാർക്ക് യാത്ര ദുസഹമായതിനാൽ എത്രയും പെട്ടെന്ന് റോഡ് ടാർ ചെയ്ത് പണി പൂർത്തികരിക്കണം എന്നാവശ്യപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്

Back to top button
error: Content is protected !!