സൈബര്‍ അഡിക്ഷനും പരിഹാരവും: ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ നിര്‍മ്മല പബ്ളിക് സ്‌കൂളില്‍ നടന്ന ബോധവത്ക്കരണ ക്ലാസ്സ് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ ഉദ്ഘാടനം ചെയ്തു. സൈബര്‍ അഡിക്ഷനും പരിഹാരവും എന്ന വിഷയത്തില്‍ മുന്‍ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് അര്‍ഷാദ് ബിന്‍ സുലൈമാന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബേബി കെ പിലിപ്പോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ആശ തൃപ്പുണിത്തുറ, ഫാദര്‍ ഷിന്‍ഡോ ചാലില്‍, പരിത് വലിയപറമ്പില്‍, ജില്ലാ കോഡിനേറ്റര്‍ ജെമിനി ഫിലിപ്പ്, നിര്‍മ്മല പബ്ളിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.പോള്‍ ചൂരത്തൊട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!