കുന്നത്തുനാട്ടിൽ പട്ടികജാതി വിഭാഗങ്ങൾക്ക് മൂന്ന് കോടിയോളം രൂപയുടെ ധനസഹായം

കോലഞ്ചേരി: കഴിഞ്ഞ രണ്ട് വർഷത്തിനിടെ പട്ടികജാതി വിഭാഗങ്ങൾക്ക് കുന്നത്തുനാട്ടിൽ വിതരണം ചെയ്തത് മൂന്നു കോടിയോളം രൂപയുടെ ധനസഹായം. ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, ഏക വരുമാന ദായകൻ മരണപ്പെട്ടതിനുള്ള ധനസഹായം തുടങ്ങിയ പദ്ധതികൾ വഴിയാണ് പി.വി.ശ്രീനിജിൻ എം.എൽ.എ.യുടെ ഇടപെടലിലൂടെ 2,96, 95,100 രൂപയുടെ ധനസഹായം വിതരണം ചെയ്തത്. നിയോജക മണ്ഡലത്തിലെ 607 പട്ടികജാതി കുടുംബങ്ങൾക്കാണ് ഇതിൻ്റെ ഗുണഫലം ലഭിച്ചത്. 436 പേർക്കായി 14, 14, 5100 രൂപ ചികിത്സാ ധനസഹായവും, വിവാഹ ധനസഹായമായി 144 പേർക്ക് 1,14,00000 രൂപയും, മിശ്രവിവാഹ ധനസഹായമായി 10 പേർക്ക് 7,50000 രൂപ, ഏക വരുമാന ദായകൻ്റെ മരണം മൂലം 17 കുടുംബങ്ങൾക്ക് 34,00000 രൂപയും വിതരണം ചെയ്തു. കൂടാതെ മണ്ഡലത്തിലെ വിവിധ കോളനികൾ കേന്ദ്രീകരിച്ച് വിവിധങ്ങളായ ക്ഷേമ പദ്ധതികളും നടന്നു വരുന്നുണ്ട്. ചികിത്സ സഹായ മടക്കമുള്ള കാര്യങ്ങൾക്ക് അപേക്ഷിക്കുന്നവർക്ക് എം.എൽ.എ.ഓഫീസുമായി ബന്ധപ്പെട്ടാൽ ആവശ്യമായ മാർഗ്ഗ നിർദ്ദേശം ലഭിക്കുമെന്ന് പി.വി.ശ്രീനിജിൻ എം.എൽ.എ.അറിയിച്ചു
Back to top button
error: Content is protected !!