കരാട്ടെ ഗ്രേഡിംഗ് സമാപനവും ബെല്‍റ്റ് അവാര്ഡിംഗും നടത്തി
പൈങ്ങോട്ടൂര്‍ : ഷിറ്റോ സ്കൂള്‍ ഓഫ് കരാട്ടെ ഇടുക്കി, എറണാകുളം ജില്ലാതല ബെല്‍റ്റ് ഗ്രേഡിംഗ് ടെസ്റ്റും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ഞായറാഴ്ച പൈങ്ങോട്ടൂര്‍ കുര്യാക്കോസ് മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടി പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സണ്ണി കാഞ്ഞിരത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. കരാട്ടെ ഇന്ത്യ ഓര്ഗനൈസേഷന് ടെക്നിക്കല്‍ ഡയറക്ടറും ഷിറ്റോ സ്കൂള്‍ സ്ഥാപകനുമായ ഹന്‍ഷി ജേക്കബ് ദേവ്കുമാര്‍ (ചെന്നൈ) മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം സാബു മത്തായി ആശംസയര്‍പ്പിച്ചു. ഷിറ്റോ സ്കൂള്‍ ഓഫ് കരാട്ടെ കേരളാ ചീഫ് ക്യോഷി സാബു ജേക്കബ്, ക്യോഷി ഷാജി അഗസ്റ്റിന് ഓവേലി, ക്യോഷി ബിജു രാജ് എറണാകുളം, ക്യോഷി വര്‍ഗീസ് ഇടുക്കി, റെന്‍ഷി ഷാഹിദ് വി എം, റെന്‍ഷി അരുണ്‍ എം വട്ടക്കുഴി എന്നിവര്‍ നേതൃത്വം നല്കി. ഒരാഴ്ചയായി നടന്നുവരുന്ന ബ്ലാക് ബെല്‍റ്റ് ഗ്രേഡിംഗ് ടെസ്റ്റില്‍ ഇരു ജില്ലകളില്‍ നിന്നായി മികവ് തെളിയിച്ച നൂറോളം വിദ്യാര്‍ഥികളും രക്ഷിതാക്കളും മറ്റ് പ്രമുഖരും പങ്കെടുത്തു.