അപകടങ്ങള്‍ തുടര്‍ക്കഥയായി ബി.ഒ.സി ജംഗ്ഷന്‍

മൂവാറ്റുപുഴ: നഗരത്തിന്റെ ഹൃദയ ഭാഗമായ ബി.ഒ.സി ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ആയിരക്കണക്കിന് വാഹനങ്ങള്‍ ദിനം പ്രതി സഞ്ചരിക്കുന്ന റോഡിലാണ് അപകടങ്ങള്‍ പതിവായിരിക്കുന്നത്. റോഡിന്റെ ആശാസ്ത്രിയ നിര്‍മ്മാണമാണ് അപകടങ്ങള്‍ക്കുളള പ്രധാന കാരണം. റോഡിന്റെയും ഗതാഗതനിയന്ത്രണ സംവിധനങ്ങളുടെയും പാളിച്ചയാണ് റോഡുകള്‍ കുരുതിക്കളമാക്കുന്നത്. കൊച്ചി ദേശീയപാതയും എംസി റോഡും സംഗമിക്കുന്ന നെഹ്‌റുപാര്‍ക്കിന് സമീപമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്. എറണാകുളം ഭാഗത്തുനിന്നും, കോതമംഗലം, ഇടുക്കി ഭാഗേത്തയ്ക്കും പോകുന്ന വാഹനങ്ങള്‍ ബി.ഓ.സി ജംഗ്ഷനിലൂടെയാണ് കടന്നു പോകുന്നത്. റോഡിലെ വാഹനങ്ങളുടെ വേഗതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ഇവിടുത്തെ അപകടത്തെ ഇല്ലാതെയാക്കാന്‍ സാധിക്കും.

റോഡിന്റെ വശങ്ങളിലെ അനധികൃത പാര്‍ക്കിംഗുകളും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ദിനം പ്രതി നൂറക്കണക്കിന് വാഹന, കാല്‍നട യാത്രക്കാരണ് ഇതുവഴി കടന്നു പോകുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ എംസി റോഡില്‍ ഗതാഗതക്കുരുക്ക്് വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് നഗരത്തിലെ ബൈപാസുകള്‍ യഥാര്‍ത്ഥ്യമാകാത്തത്. മുറിക്കല്ല് ബൈപാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും അപ്പ്രോച്ച് റോഡ് യാഥര്‍ത്ഥ്യമാകാത്തത് മൂലമാണ് ബൈപാസിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നത്. ഇത് ബി.ഓ.സി ജംഗ്ഷനിലെ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും വഴിവെയ്ക്കുന്നു. മുറിക്കല്ല് ബൈപാസ് യാഥര്‍ത്ഥ്യമായല്‍ തൊടുപുഴ, കോട്ടയം ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ എറാണകുളം റോഡിലേയ്ക്ക് പ്രവേശിക്കാന്‍ സാധിക്കും. അപകടങ്ങളും ഗതാഗത കുരുക്കും തുടര്‍ക്കഥയാകുമ്പോള്‍ കൂടുതല്‍ ദുരിതത്തില്‍ ആകുന്നത് ബി.ഓ.സി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ടൗണ്‍ യു.പി സ്‌കൂളിലെ വിദ്യര്‍ത്ഥികളാണ്. വിദ്യാര്‍ത്ഥികളും മുതര്‍ന്നവരും അടക്കം യാത്രചെയ്യുന്ന റോഡിന്റെ നിലവാരം മെച്ചപ്പെടുത്തുകയെന്നത് ഓരോ അധികൃതരുടെയും കടമയാണ്. ഇനിയും ഇവിടെ ഒരു അപകടം ഉണ്ടാകാതെ നോക്കെണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്തരാണ്.

Back to top button
error: Content is protected !!