ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ്: പൂജയ്ക്കും പുണ്യയ്ക്കും മുളവൂര്‍ അറേക്കാട് ദേവീക്ഷേത്രം ഉപദേശക സമിതിയുടെ ആദരവ്

മൂവാറ്റുപുഴ: ബോട്ടില്‍ ആര്‍ട്ടില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കിയ മുളവൂര്‍ ഒലിയപുറത്ത് രമേശിന്റെയും രാധികയുടെയും ഇരട്ട കുട്ടികളായ പൂജ രമേശിനെയും പുണ്യരമേശിനെയും മുളവൂര്‍ അറേക്കാട് ദേവീക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ മൊമന്റോ നല്‍കി ആദരിച്ചു. ഓണ്‍ലൈനില്‍ ലൈവായിട്ട് നടന്ന മത്സരത്തില്‍ ഒരു മണിക്കൂറില്‍ ഇരുവരും ചേര്‍ന്ന് 40 രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക -കായിക – ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ചിത്രങ്ങള്‍ ബോട്ടില്‍ ആര്‍ട്ടില്‍ തീര്‍ത്താണ് ഇരുവരും റെക്കോര്‍ഡ്‌സ് സ്വന്തമാക്കിയത്. ഉപദേശക സമിതിയുടെ ഉപഹാരം പ്രസിഡന്റ് എ.ജി ബാലകൃഷ്ണന്‍ പൂജയ്ക്കും പുണ്യയ്ക്കും കൈമാറി. സെക്രട്ടറി വി.ഡി.സിജു, കമ്മിറ്റി അംഗങ്ങളായ ഇ.ജി.അഭിലാഷ്, കെ.എല്‍.ഗിരീഷ്, പ്രതീഷ് പ്രഭാകര പിള്ള, മിഥുന്‍ മോഹന്‍, കെ.എസ്.സുമേഷ് എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!