പല്ലാരിമംഗലത്ത് വികസന സെമിനാര്‍ നടത്തി

പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് 2023-24 വാര്‍ഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള വികസന സെമിനാര്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ഒ.ഇ അബ്ബാസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സഫിയ സലിം, സീനത്ത്, മൈതീന്‍, വാര്‍ഡ് മെമ്പര്‍മാരായ അബൂബക്കര്‍ മാങ്കുളം, കെ.എം മൈതീന്‍, ആഷി അന്‍സാരി, റിയാസ് തുരുത്തേല്‍, ഷാജിമോള്‍ റഫീഖ്, നെസിയ ഷെമീര്‍, ഷിബി ബോബന്‍, എ.എ രമണന്‍, പഞ്ചായത്ത് സെക്രട്ടറി ഷോളിഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!