പ്രമുഖ നടൻ കലിംഗ ശശി അന്തരിച്ചു

മുവാറ്റുപുഴ:പ്രമുഖ ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു.കരള്‍ രോഗബാധിതനായി ചികിത്സയിൽ കഴിയവേ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. കേരളകഫേ,വെള്ളിമൂങ്ങ,ആമ്മേന്‍,പാലേരിമാണിക്യം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത്‌ ചിത്രത്തിലൂടെയാണ് വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

Back to top button
error: Content is protected !!