പേഴയ്ക്കാപ്പിള്ളിയില്‍ പട്ടാപ്പകല്‍ മോഷണം

പേഴയ്ക്കാപ്പിള്ളി:  പേഴയ്ക്കാപ്പിള്ളിയില്‍ പട്ടാപ്പകല്‍ മോഷണം. പേഴയ്ക്കാപ്പിള്ളിയ്ക്ക് സമീപം പള്ളിപ്പടിയില്‍ ഇടപാറ ബാവയുടെ വീട്ടിലാണ് ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെ മോഷണം നടന്നത്. വീടിനുള്ളിലെ രണ്ട് അലമാരികളിലായി സൂക്ഷിച്ചിരുന്ന 6 പവന്‍ സ്വര്‍ണ്ണവും 2 ലക്ഷത്തോളം രൂപയുമാണ് മോഷണം പോയിയത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം വാതിലുകള്‍ പൂട്ടി താക്കോല്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്നും താക്കോല്‍ എടുത്ത് വാതില്‍ തുറന്നാണ് മോഷ്ടാവ് മോഷണം നടത്തിയത്. മോഷണശേഷം താക്കോല്‍ യഥാസ്ഥാനത്ത് തിരികെ വയ്ക്കുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. മൂവാറ്റുപുഴ പോലീസ് സംഭവത്തെത്തി മേല്‍ നടപടികള്‍സ്വീകരിച്ചു.

 

Back to top button
error: Content is protected !!