കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍: എഫ്എസ്ഇടിഒ മൂവാറ്റുപുഴയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധ ധര്‍ണ്ണകള്‍ സംഘടിപ്പിച്ചു. എഫ്എസ്ഇടിഒ മൂവാറ്റുപുഴ മേഖലാ കമ്മിറ്റി  ബി.ഒ.സി ജംഗ്ഷനില്‍ സംഘടിപ്പിച്ച ധര്‍ണ്ണ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ ബോബി പോള്‍ ഉദ്ഘാടനം ചെയ്തു. ബഡ്ജറ്റില്‍ കേരളത്തോട് കാണിച്ച അവഗണന, സില്‍വര്‍ ലൈന് അനുമതി നല്‍കാത്തതിലും, ശബരി റെയില്‍പാതയ്ക്ക് ആവശ്യമായ ഫണ്ട് വകയിരുത്താത്തതും, കേരളത്തിന്റെ കടമെടുപ്പ് പരിധി വര്‍ദ്ധിപ്പിക്കാത്തതിലും, ജിഎസ്ടി നഷ്ടപരിഹാരം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാത്തതിലും പ്രതിഷേധിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എം മുനീര്‍, കെ.ജി.ഒ.എ മൂവാറ്റുപുഴ ഏരിയ സെക്രട്ടറി ഉല്ലാസ് ഡി, കെഎസ്ടിഎ നേതാവ് ബെന്നി, എന്‍ജിഒ യൂണിയന്‍ നേതാവ് വാസുദേവന്‍, കെ.ജി.ഒ.എ നേതാവ്, മനേഷ് എന്നിവര്‍ പ്രസംഗിച്ചു

 

Back to top button
error: Content is protected !!