ഭാരത്‌ജോഡോ യാത്രയുടെ വിജയം സ്‌നേഹവീട്ടിലെ അമ്മമാരോടൊപ്പം ആഘോഷിച്ച് യൂത്ത് കോണ്‍ഗ്രസ് മുളവൂര്‍ മണ്ഡലം കമ്മറ്റി.

മുളവൂര്‍:  ഭാരത്‌ജോഡോ യാത്രയുടെ വിജയം സ്‌നേഹവീട്ടിലെ അമ്മമാരോടൊപ്പം ആഘോഷിച്ച് യൂത്ത് കോണ്‍ഗ്രസ് മുളവൂര്‍ മണ്ഡലം കമ്മറ്റി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ജമ്മു കാശ്മീരില്‍ സമാപിക്കും. യാത്രയില്‍ ഉടനീളം വന്‍ ജന പങ്കാളിത്തമുണ്ടായതിന്റെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് മുളവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് ഫൈസല്‍ വടക്കാനത്ത് നേതൃത്വം നല്‍കി. ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജിക്കു താണിവിടന്‍, ടി.കെ അലിയാര്‍, നഫ്‌സല്‍ മീതീന്‍, രൂപന്‍ സേവ്യര്‍, അഫ്‌സല്‍ ബഷീര്‍, അയ്യപ്പദാസ്, മൊയ്ദീന്‍ കുറേഷി, ബാദുഷ നെല്ലാക്കുഴി , വിപിന്‍ ആനത്താഴത്ത്, ഷാനവാസ് പെരുമറ്റം, ലത്തീഫ് താഹ, സനു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

Back to top button
error: Content is protected !!