റൂറല്‍ ജില്ലാ എസ്.പി.സി യുടെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കൊച്ചി: റൂറല്‍ ജില്ലാ എസ്.പി.സി യുടെ വിദ്യാഭ്യാസ ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡി.വൈ.എസ്.പി പി.പി.ഷംസ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ എസ്.പി ടി.ബിജി ജോര്‍ജ്ജ്, എ.ഡി.എന്‍.ഒ പി.എസ്.ഷാബു, മൂവാറ്റുപുഴ എസ്.എന്‍.ഡി.പി എച്ച്.എസ്. എസിലെ സി.പി.ഒ കബീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.ആര്‍.ജി ട്രയ്‌നീസ് അധ്യാപകരായ സിജു ജേക്കബ്ബ്, ജോബി ജേക്കബ്ബ്, ബാബു കോട്ടംവേലില്‍ ഡി സെയ്ഫ് ട്രയ്‌നേഴ്‌സ് ആയ അനൂപ് ജോണ്‍. പി.ജെ സൈജു, ബിജി ജോസഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 192 പേര്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

Back to top button
error: Content is protected !!