മൂവാറ്റുപുഴയില്‍ ആധാരം എഴുത്തുകാര്‍ പണിമുടക്കും ധര്‍ണ്ണയും നടത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ആധാരം എഴുത്തുകാര്‍ പണിമുടക്കും ധര്‍ണ്ണയും നടത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആധാരം എഴുത്തുകാര്‍ കഴിഞ്ഞദിവസം നടത്തിയ ധര്‍ണക്കെതിരെ ഉദ്യോഗസ്ഥര്‍ നടത്തിയ കടന്നു കയറ്റത്തിനും നിയമ നടപടികളിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടന്ന ധരണ്ണ സമരങ്ങളുടെ ഭാഗമായാണ് മൂവാറ്റുപുഴയിലും ധര്‍ണ്ണ സമരം സംഘടിപ്പിച്ചത്. മൂവാറ്റുപുഴ രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ നടന്ന സമരം ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം പി.ബി അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍. രാജന്‍ അധ്യക്ഷത വഹിച്ചു. വനിതകള്‍ അടക്കം മൂവാറ്റുപുഴയിലെ ഭൂരിപക്ഷം ആധാരം എഴുത്തുകാരും ധര്‍ണ്ണസമരത്തില്‍പങ്കെടുത്തു.

 

 

Back to top button
error: Content is protected !!