മൂവാറ്റുപുഴ സ്വദേശിയായ വിദ്യാര്‍ത്ഥി ഓസ്‌ട്രേലിയയില്‍ മുങ്ങി മരിച്ചു

മൂവാറ്റുപുഴ : മൂവാറ്റുപുഴ സ്വദേശിയായ വിദ്യാര്‍ത്ഥി ഓസ്‌ട്രേലിയയില്‍ മുങ്ങി മരിച്ചു. പെരിങ്ങഴ കുരിയപ്ലാവുങ്കല്‍ ഫിലിപ്പിന്റെ മകന്‍ എബിന്‍ ഫിലിപ്പ് (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ ബ്രിസ്ബേന്‍ അടുത്ത് സണ്‍ഷൈന്‍ കോസ്റ്റിലെ ഗാര്‍ഡണര്‍ വെള്ളച്ചാട്ടത്തില്‍ കൂട്ടുകാരുമൊത്ത് ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്. ഉപരി പഠനത്തിനായി 2018ല്‍ ഓസ്ട്രേലിയയില്‍ എത്തിയ എബിന്‍ സണ്‍ഷൈന്‍ കോസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്. മാതാവ് :മിനി.സഹോദരന്‍:ബിബിന്‍.

 

Back to top button
error: Content is protected !!