വാഴക്കുളത്ത് കാല്‍നടയാത്രക്കാരന് കാറിടിച്ച് ദാരുണാന്ത്യം

 

വാഴക്കുളം: വാഴക്കുളത്ത് കാല്‍നട യാത്രക്കാരന് കാറിടിച്ച് ദാരുണാന്ത്യം. ഇന്ന് രാവിലെ 9 മണിയോടെ വാഴക്കുളം വേങ്ങച്ചുവടിലാണ് അപകടം നടന്നത്. മഞ്ഞള്ളൂര്‍ മണലിപീടിക പുത്തന്‍പുരക്കല്‍ ശങ്കരപ്പിള്ള (78) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന കാറടിച്ചാണ് വയോധികന്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് തൊടുപുഴ സ്മിത ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഴക്കുളം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമാര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ട് നല്‍കും

Back to top button
error: Content is protected !!