പോത്താനിക്കാട് – പൈങ്ങോട്ടൂര്‍ റോഡ് വികസനം: ഇന്ന് മുതല്‍ 31 വരെ ഗതാഗത നിയന്ത്രണം

മൂവാറ്റുപുഴ : കെഎസ്ടിപി നടപ്പാക്കുന്ന കക്കടാശേരി – കാളിയാര്‍ റോഡിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് – പൈങ്ങോട്ടൂര്‍ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ 31 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മൂവാറ്റുപുഴയില്‍ നിന്നും കാളിയാര്‍ ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ പോത്താനിക്കാട് ജംഗ്ഷനില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ് പഞ്ചായത്ത് ഓഫീസ് ജംഗ്ഷന്‍ വഴി തിരിഞ്ഞ് ചാത്തമറ്റം റോഡില്‍ പ്രവേശിച്ച് ആനാത്തുംകുഴി ജംഗ്ഷനില്‍ എത്തി വലത്തോട്ടു തിരിഞ്ഞ് പൈങ്ങോട്ടൂര്‍ ജംഗ്ഷന്‍ വഴിയും, കാളിയാര്‍ ഭാഗത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്കു പോകുന്ന ഭാരവാഹനങ്ങള്‍ പൈങ്ങോട്ടൂര്‍ ജംഗ്ഷനില്‍ നിന്നും വലത്തോട്ടു തിരിഞ്ഞ് ആനാത്തുകുഴി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ് ചാത്തമറ്റം റോഡില്‍ പ്രവേശിച്ച് പോത്താനിക്കാട് വഴിയും പോകേണ്ടതാണ്.

 

Back to top button
error: Content is protected !!