അര്‍ബന്‍ സഹകരണ ബാങ്കിന്റെ പേഴയ്ക്കാപ്പിള്ളി ശാഖ പ്രവര്‍ത്തനം ആരംഭിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ പേഴയ്ക്കാപ്പിള്ളി ശാഖ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങി. നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഗോള്‍ഡന്‍ ടവേഴ്‌സില്‍ നിന്നും ഇടപാടുകാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി പേഴയ്ക്കാപ്പിള്ളി എസ്ബിഐയ്ക്ക് സമീപം കുറ്റിയില്‍ ടവേഴ്‌സിലേയ്ക്കാണ് മാറ്റി പ്രവര്‍ത്തനം തുടങ്ങിയത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയര്‍മാന്‍ സി കെ സോമന്‍, കണ്‍സ്യൂമര്‍ ഫെഡ് വൈസ് ചെയര്‍മാന്‍ പിഎം ഇസ്മയില്‍, ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി ആര്‍ മുരളീധരന്‍, മൂവാറ്റുപുഴ കാര്‍ഷിക സഹകരണ ബാങ്ക് പ്രസിഡന്റ് കെ എന്‍മോഹനന്‍, കെ പി രാമചന്ദ്രന്‍, വി എം നാസര്‍, ബാങ്ക് ഭരണ സമിതി അംഗങ്ങള്‍, ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ്ജ് എം എ ഷാന്റി എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!