ആയവന ബാലസംഘം  സമ്മേളനം നടത്തി 

ആയവന: ആയവന ബാലസംഘം സമ്മേളനം നടത്തി. മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയംഗം  ടികെ മോഹനൻ ഉദ്ഘാടനം ചെയ്തു. അബ്രോൺസജി അധ്യക്ഷത വഹിച്ച യോഗത്തിൽ ബാലസംഘം ഏരിയാ സെക്രട്ടറി ബാലഭാസ്കർ, ഏരിയാ കൺവീനർ കെ.കെ ചന്ദ്രൻ, വികെ വിജയൻ, വില്ലേജ് കൺവീനർ എൻ.വി .സുരേഷ് എന്നിവർ അഭിവാദ്യവും, ദേവർഷ് ബിജു കൃതജ്ഞതയും പറഞ്ഞു. ബാലസംഘം വില്ലേജ് പ്രസിഡൻ്റായി ആഷ്ന.എസ് . ചേലക്കൽ, വൈസ് പ്രസിഡൻ്റുമാരായി ബാലമുരളി, ഗൗരിനന്ദനയും സെക്രട്ടറിയായി അബ്രോൺസജി പേയ്ക്കൽ, ജോ: സെക്രട്ടറിമാരായി സാഹൽ, ഇർഫാൻ വില്ലേജ് എന്നിവരേയും, വില്ലേജ് കൺവീനരായി എൻ. വി സുരേഷ്, ജോയിൻ കൺവീനർ അതുൽജിജി, ട്രഷർ ആയി റസാക്ക് കാരിമറ്റം എന്നിവർ അടങ്ങുന്ന പതിനഞ്ചംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

Back to top button
error: Content is protected !!