പോത്താനിക്കാട് – ജനപ്രതിനിധികളും കൃഷിയിലേക്ക്

 

 

പോത്താനിക്കാട് : ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പോത്താനിക്കാട് പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളും, കൃഷി ഉദ്യോഗസ്ഥരും, സഹകരണ സ്ഥാപനങ്ങളും, കുടുംബശ്രീ അംഗങ്ങളും ചേര്‍ന്നു നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. എം. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം ബഷീര്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായി. മുഖ്യമന്ത്രിയുടെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കൃഷി വകുപ്പു നടപ്പിലാക്കുന്ന ഈ ബൃഹത് പദ്ധതിയില്‍ ഓരോ കുടുംബങ്ങളേയും കൃഷിയിലേക്ക് എത്തിക്കുക, കൂട്ടായ്മയുടെ കരുത്തോടെ കൃഷി വ്യാപിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. പുളിന്താനം മ്യാലിപുത്തന്‍പുരയില്‍ സാജു എന്ന കര്‍ഷകന്‍റെ തരിശായ ഒന്നര ഏക്കര്‍ സ്ഥലത്താണ് പച്ചക്കറി ആരംഭിച്ചിരിക്കുന്നത്. വെണ്ട, മുളക്, വഴുതിന, തക്കാളി, ചീര തുടങ്ങിയ പച്ചക്കറികള്‍ കൂടാതെ നേന്ത്രന്‍, ഞാലിപ്പൂവന്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോളി സജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതിയംഗം സാലി ഐപ്പ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജിനു മാത്യു, ആശ ജിമ്മി, മേരി തോമസ്, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ വി.പി സിന്ധു, കൃഷി ഓഫീസര്‍ കെ.എസ് സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാര്‍മേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ബോബന്‍ ജേക്കബ്, പഞ്ചായത്തംഗങ്ങളായ സജി. കെ. വര്‍ഗീസ്, ജോസ് വര്‍ഗീസ്, ഫിജിന അലി, ബിസ്നി ജിജോ, സുമാ ദാസ്, രാജന്‍ കുമാരന്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കുട്ടി കര്‍ഷകനായ ബെറിന്‍ മാത്യു, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സിജി ജോര്‍ജ്, കര്‍ഷകര്‍, കുടുംബശ്രീ വനിതകള്‍, കൃഷി ഉദ്യോഗസ്ഥരായ സൗമ്യ പി.എ, അനിത പി തുടങ്ങിയവര്‍ പങ്കെടുത്തു. ജനപ്രതിനിധികളുടെയും കൃഷി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തരിശായ പ്രദേശങ്ങള്‍ കൃഷി ചെയ്യണമെന്നും, ഓരോ കുടുംബവും കൃഷിയില്‍ സ്വയം പര്യാപ്തമാവുന്നതോടൊപ്പം കര്‍ഷകര്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലും ശ്രദ്ധിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.

ഫോട്ടോ – ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പോത്താനിക്കാട് പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളും, കൃഷി ഉദ്യോഗസ്ഥരും, സഹകരണ സ്ഥാപനങ്ങളും, കുടുംബശ്രീ അംഗങ്ങളും ചേര്‍ന്നു നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിക്കുന്നു.

Back to top button
error: Content is protected !!