പാഠ്യപാഠ്യേതര മികവുകളുടെ അവതരണത്തില്‍ പായിപ്ര ഗവ. യുപി സ്കൂളും, മേക്കടമ്പ് ഗവ. എല്‍പി സ്കൂളും ജേതാക്കൾ 

 

 

 

മൂവാറ്റുപുഴ : വിദ്യാഭ്യാസ ഉപജില്ലയില്‍ പാഠ്യപാഠ്യേതര മികവുകളുടെ അവതരണത്തില്‍ യുപി വിഭാഗത്തില്‍ പായിപ്ര ഗവ. യുപി സ്കൂളും, എല്‍പി വിഭാഗത്തില്‍ മേക്കടമ്പ് ഗവ. എല്‍പി സ്കൂളും ഒന്നാം സ്ഥാനം നേടി. യുപി വിഭാഗത്തില്‍ കുന്നയ്ക്കാല്‍ ഗവ. യുപി സ്കൂള്‍ രണ്ടാം സ്ഥാനവും, എല്‍പി വിഭാഗത്തില്‍ കെഎംഎല്‍പി സ്കൂള്‍ മൂവാറ്റുപുഴ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബിആര്‍സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നാല്‍പതോളം വിദ്യാലങ്ങള്‍ തങ്ങളുടെ പാഠ്യ പാഠ്യേതര മികവുകള്‍ അവതരിപ്പിച്ചു. കല്ലൂര്‍ക്കാട് എഇഒ എ.സി. മനു, മൂവാറ്റുപുഴ എഇഒ ഇന്‍ ചാര്‍ജ് ഡി. ഉല്ലാസ്, ബിആര്‍സി ട്രെയ്നര്‍ ബെന്നി തോമസ് എന്നിവരടങ്ങിയ പാനലാണ് വിജയികളെ നിശ്ചയിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍. വിജയ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. എഇഒ ഇന്‍ ചാര്‍ജ് ഡി. ഉല്ലാസ്, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എം. മഹേഷ് കുമാര്‍, എച്ച്എം ഫോറം സെക്രട്ടറി എം.കെ. മുഹമ്മദ്, അസിസ്റ്റന്‍റ് സെക്രട്ടറി പി.എ. സലിം എന്നിവര്‍ പ്രസംഗിച്ചു.

 

ഫോട്ടോ …………………….

മൂവാറ്റുപുഴ ഉപജില്ല മികവ് അവതരണത്തില്‍ എല്‍പി വിഭാഗം ഒന്നാം സ്ഥാനം നേടിയ മേക്കടമ്പ് ഗവ. എല്‍പി സ്കൂളിന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍. വിജയ ഉപഹാരം നല്‍കുന്നു.

Back to top button
error: Content is protected !!