കോവിഡ് ചികിത്സ സൗകര്യങ്ങൾ കോവിഡ് – 19 ജാഗ്രത പോർട്ടലിൽ.  

 

ജില്ലയിലെ കോവിഡ് ചികിത്സാ സൗകര്യങ്ങൾ കോവിഡ് – 19 ജാഗ്രത പോർട്ടലിൽ അറിയാം. സർക്കാർ – സ്വകാര്യ മേഖലകളിലെ ചികിത്സാ സൗകര്യങ്ങളാണ് പോർട്ടലിൽ ലഭ്യമാകുന്നത്.

 

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ

കോവിഡ് – 19 ജാഗ്രത പോർട്ടലിൽ ചേർക്കണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് നിർദ്ദേശിച്ചു. ആശുപത്രികളിലെ കിടക്കകളുടെ വിവരങ്ങൾ, ഒഴിവുള്ള കിടക്കകൾ തുടങ്ങിയവയെല്ലാം പോർട്ടലിൽ ഓരോ ദിവസവും അപ്ഡേറ്റ് ചെയ്യണം. എത്ര രോഗികൾ ചികിത്സയിലുണ്ട് തുടങ്ങിയ വിവരങ്ങളും ചേർക്കണം. മുഴുവൻ ആശുപത്രികളും വിവരങ്ങൾ കൃത്യമായി തന്നെ ഉൾപ്പെടുത്തണമെന്ന് സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി നടത്തിയ യോഗത്തിൽ കളക്ടർ നിർദ്ദേശം നൽകി.

 

ജില്ലയിലെ ആശുപത്രിയിലെ കിടക്കകളുടെയും ഐസിയുവിന്റെയും ലഭ്യത ഇതു വഴി പൊതുജനങ്ങൾക്ക് അറിയാൻ സാധിക്കും. പോർട്ടലിലെ ആശുപത്രി ഡാഷ് ബോർഡിൽ നോക്കി വിവരങ്ങൾ മനസിലാക്കാം. ഡാഷ് ബോർഡിൽ സ്വകാര്യ-സർക്കാർ ആശുപത്രികളിലെ വിവരങ്ങളാണ് ചേർത്തിരിക്കുന്നത്. ആകെ ബെഡുകൾ, ഐസിയു ബെഡുകൾ, വെന്റിലേറ്ററുകൾ, നോൺ ഐസിയു വിത് ഓക്സിജൻ സപ്ലൈ തുടങ്ങിയ വിവരങ്ങളും പോർട്ടലിൽ ഉണ്ട്. പൊതു ജനങ്ങൾക്ക് വിവരങ്ങൾ പോർട്ടലിൽ നിന്ന് ലഭ്യമാണെന്നും കളക്ടർ അറിയിച്ചു. സംശയ നിവാരണത്തിനായി കോവിഡ് കൺട്രോൾ റൂമിൽ വിളിക്കണം.

Back to top button
error: Content is protected !!