സംസ്ഥാനത്ത് 76.15 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യമന്ത്രി
മൂവാറ്റുപുഴ : സെപ്റ്റംബർ ആറുവരെയുള്ള കണക്കനുസരിച്ച് വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 76.15 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 2,18,54,153 പേർ വരുമിത്. 28.73 ശതമാനം പേര്‍ക്ക് (82,46,563) രണ്ട് ഡോസ് വാക് സിന് നല്‍കിയിട്ടുണ്ട്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (8,38,438)
45 വയസില്‍ കൂടുതല്‍ പ്രായമുള്ള 92 ശതമാനത്തിലധികം പേര്‍ക്ക് ഒറ്റ ഡോസും 48 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന് സംസ്ഥാനം നല്‍കിയിട്ടുണ്ട്.നിലവില്‍ 2,37,045 കോവിഡ് കേസുകളിൽ 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കോവിഡ് പോസിറ്റീവ് ആയ മറ്റ് അനുബന്ധ രോഗമുള്ളവര്‍ വീട്ടില്‍ താമസിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.