വനിതാ, യുവ വോട്ടർമാരിൽ കൂടുതൽ സ്വാധീനം ആവശ്യം; ആർഎസ്എസിനോട് കൂടുതൽ സഹായം അഭ്യർഥിച്ച് ബിജെപി

ന്യൂഡല്‍ഹി: തെരെഞ്ഞെടുപ്പിൽ ആർഎസ്എസിനോട് താഴെ തട്ടിൽ കൂടുതൽ സഹായം അഭ്യർഥിച്ച് ബിജെപി. ഗൃഹ സമ്പർക്കത്തിന് ഉൾപ്പെടെ ബിജെപി സഹായം അഭ്യർത്ഥിച്ചു. വനിതാ, യുവ വോട്ടർമാരിൽ കൂടുതൽ സ്വാധീനം ഉണ്ടാക്കുക ലക്ഷ്യം. രണ്ടാഘട്ടത്തിലും വോട്ടിങ് ശതമാനം കുറഞ്ഞതോടെ പ്രചാരണതന്ത്രം മാറ്റി ബിജെപി. വികസനത്തിനും മതത്തിനുമൊപ്പം രാജ്യസുരക്ഷയും സജീവമാക്കിയാണ് മൂന്നാ ഘട്ട പ്രചാരണം ബിജെപി കടുപ്പിക്കുന്നത്. അതിര്‍ത്തി സുരക്ഷിതമായെന്നും തീവ്രവാദവും മാവോയിസവും മോദി ഭരണത്തിന് കീഴില്‍ ഇല്ലാതെയായെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഒന്നാം ഘട്ടത്തിന് പിന്നാലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലും ദേശീയ തലത്തില്‍ വോട്ടിങ് ശതമാനത്തില്‍ ഇടിവ് വന്നത് ബിജെപി ആശങ്കയിലാക്കിയിരിക്കുകയാണ്. 543 ലോക്സഭാ സീറ്റുകളില്‍ 191 ല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാപ്പോള്‍ 2019 നേക്കാള്‍ കുറവാണ് വോട്ടിങ് ശതമാനം.രാജസ്ഥാനില്‍ 2019നേക്കാള്‍ നാലു ശതമാനം കുറവ് വോട്ടാണ് രേഖപ്പെടുത്തിയത്. ഇതോടെ മൂന്നാം ഘട്ടത്തില്‍ രാജ്യ സുരക്ഷകൂടി പ്രചാരണത്തിലേക്ക് ബി.ജെ.പി കൂടുതല്‍ സജീവമാക്കി.

 

Back to top button
error: Content is protected !!