പുതുപ്പനത്ത് രണ്ടേക്കറിൽ അടിക്കാടിന് തീപിടിച്ചു

കോലഞ്ചേരി: പുതുപ്പനത്ത് രണ്ടേക്കറില്‍ അടിക്കാടിനും വേളപ്പയറിനും തീപിടിച്ചു. കഴുനിലത്തില്‍ ജോര്‍ജ് ,കോലഞ്ചേരി, ബിമല്‍ ബാബു, വലിയ കുളങ്ങര, വെങ്ങോല എന്നിവരുടെ പറമ്പിലാണ് ഇന്നലെ ഉച്ചക്ക് 12 ഓടെതീ പിടിച്ചത്. പട്ടിമറ്റം അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃതത്തില്‍ രണ്ടുയൂണിറ്റ് സംഭവസ്ഥലത്തെത്തി തീയണച്ചു. സേനാംഗങ്ങളായ കെ.കെ. ശ്യാംജി, പി.ആര്‍. ഉണ്ണികൃഷ്ണനന്‍, കെ.കെ. ബിബി, സന്‍ജു മോഹന്‍, ആര്‍. രതീഷ് ,പി .വി.വിജീഷ്, എസ്. ഷൈജു, എസ്. അഖില്‍, എസ്. അനില്‍കുമാര്‍ എന്നിവരും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.

Back to top button
error: Content is protected !!